സ്വര്‍ണവില ഇടിഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,810 രൂപയും പവന് 38,480 രൂപയുമായി. ശനിയാഴ്ച പവന് 160 രൂപ വർധിച്ച ശേഷമാണ് ഇന്ന് വിലയിടിവുണ്ടായത്. മാർച്ച് ഒൻപതിന് രേഖപ്പെടുത്തിയ പവന് 40,560 രൂപയാണ് ഈ വര്‍ഷത്തെ ഉയര്‍ന്ന വില.