സ്വര്‍ണവില ഈ മാസത്തെ ഉയര്‍ന്ന നിരക്കിൽ തുടരുന്നു
സ്വര്‍ണവില ഈ മാസത്തെ ഉയര്‍ന്ന നിരക്കിൽ തുടരുന്നു. ഗ്രാമിന് 4,725 രൂപയിലും പവന് 37,800 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. ഒക്ടോബര്‍ പത്തിനാണ് ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വര്‍ധിച്ച് ഈ നിരക്കിലേക്കെത്തിയത്. രാജ്യാന്തര വിപണിയില്‍ ഔണ്‍സിന് 1,914 ഡോളര്‍ എന്ന നിലവാരത്തിലാണ് വ്യാപാരം നടന്നത്.
ഒക്‌ടോബര്‍-9 പവന് 360 രൂപ വര്‍ധിച്ചിരുന്നു. ഒക്ടോബര്‍ 5ന് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു. പവന് 37,120 രൂപയും ഗ്രാമിന് 46,40 രൂപയുമായിരുന്നു. ഇതിനുശേഷമാണ് സ്വര്‍ണ വില കൂടിയത്. ഒക്ടോബര്‍ ഒന്നിന് പവന് 37280ഉം, രണ്ടിന് 37,360ഉം രൂപയായിരുന്നു വില. ഒരു ഗ്രാം വെള്ളിയ്ക്ക് 63.10രൂപയായിരുന്നു ഇന്നല ത്തെ വില. എട്ടുഗ്രാമിന് 504.80 രൂപയും കിലോഗ്രാമിന് 63,100 രൂപയുമായിരുന്നു വില.