ക്രെറ്റക്കും സെൽറ്റോസിനും എതിരാളി; സ്‌കോഡ കുഷാഖ് വിപണിയില്‍
സ്മാര്‍ട്ട്ഫോണ്‍ ഇന്റഗ്രേഷന്‍ സാധ്യമാകുന്ന രണ്ട് ആധുനിക ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനങ്ങള്‍, രണ്ട് പെട്രോള്‍ എഞ്ചിനുകള്‍, ശ്രദ്ധേയമായ ഡിസൈന്‍, ഉയര്‍ന്ന നിലവാരത്തിലുള്ള സൗകര്യങ്ങള്‍, നിരവധി സുരക്ഷാ സവിശേഷതകള്‍ എന്നിവയാണ് സ്‌കോഡ കുഷാഖിന്റെ പ്രത്യേകതകള്‍. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ്, 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ , 7 സ്പീഡ് ഡി എസ് ജി ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളും കുഷാഖിനുണ്ട്. ജൂലൈ മുതലാണ് കുഷാഖ് വിപണിയില്‍ ലഭ്യമാകുക. ജൂണ്‍ മുതല്‍ ബുക്ക് ചെയ്യാം.
സ്‌കോഡ കുഷാഖിന്റെ ലോക പ്രീമിയറിനൊപ്പം ഞങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ ഞങ്ങളുടെ മോഡല്‍ ക്യാംപയ്ന്‍ ആരംഭിക്കുന്നുവെന്ന് സ്‌കോഡ ഓട്ടോ സിഇഒ തോമസ് ഷഫെര്‍ പറഞ്ഞു. ഏകദേശം രണ്ടര വര്‍ഷം മുമ്പ് ഇന്ത്യന്‍ വിപണിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഫോക്‌സ്വാഗണ്‍ ഗ്രൂപ്പ് ഞങ്ങളെ ചുമതലപ്പെടുത്തിയതിന്റെ പൂര്‍ത്തീകരണം കൂടിയാണിത്. രാജ്യത്തിന്റെ വളര്‍ച്ചാ സാധ്യതയെക്കുറിച്ചും നല്ല ബോധ്യമുണ്ടെന്നും തോമസ് ഷഫെര്‍ പറഞ്ഞു.
ഇന്ത്യയിലെ വികസനവും ഉല്‍പാദനവും സംബന്ധിച്ച് 95 ശതമാനം പ്രാദേശികവല്‍ക്കരണ നില കൈവരിക്കാന്‍, സ്‌കോഡ അതിന്റെ പൂനെ പ്ലാന്റില്‍ ഒരു പുതിയ എംക്യുബി ഉത്പാദന ലൈന്‍ സ്ഥാപിച്ചു.