2020 അവസാനത്തോടെ നിരവധി ഫോണുകളില്‍ വാട്ട്‌സ്ആപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു; വിശദാംശങ്ങള്‍ പുറത്തുവിട്ട് വാട്‌സ് ആപ്പ്
ന്യൂഡെല്‍ഹി: 2020 അവസാനത്തോടെ ഫോണുകളില്‍ വാട്ട്‌സ്ആപ്പ് പ്രവര്‍ത്തനം നിലയ്ക്കും. ഐഫോണുകള്‍, സംസങ് ഗാലക്‌സി മാടോറോള , എല്‍ജി, എച്ച്ടിസി തുടങ്ങി നിരവധി ഫോണുകളിലാണ് വാട്ട്സ്ആപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ആപ്പിളിന്റെ ഐഒഎസ് 9 അധിഷ്ഠിത ഫോണുകളിലും, ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് 4.0.3 അധിഷ്ഠിത ഫോണുകളിലുമാണ് 2021 ജനുവരി 1 മുതല്‍ വാട്ട്സ്ആപ്പ് പ്രവര്‍ത്തനം നിര്‍ത്തുക. എന്നാല്‍ ഐഫോണുകളില്‍ ഐഒഎസ് 9 ന് മുകളിലുള്ള ഐഒഎസ് ഉപയോഗിക്കുന്ന ഫോണുകളില്‍ തുടര്‍ന്നും വാട്ട്സ്ആപ്പ് ലഭ്യമാകും.
ഐഫോണ്‍ 4എസ്, ഐഫോണ് 5, ഐഫോണ്‍ 5എസ്, ഐഫോണ്‍ 5സി. ആന്‍ഡ്രോയിഡ് 4.0.3 കിറ്റ്കാറ്റ് പതിപ്പിന് ശേഷം അപ്‌ഡേറ്റുകള്‍ ലഭിക്കുന്നത് നിര്‍ത്തിയ എല്ലാ സ്മാര്‍ട് ഫോണുകളിലും 2021 ജനുവരിയോടെ വാട്ട്സ്ആപ്പ് പ്രവര്‍ത്തനം നിര്‍ത്തും. അതായത് സംസങ് ഗാലക്‌സി എസ് 2, മോടോറോള ആന്‍ഡ്രോയിഡ് റേസര്‍, എല്‍ജി ഒപ്റ്റിമസ് ബ്ലാക്ക്, എച്ച്ടിസി ഡിസയര്‍ എന്നിങ്ങനെയുള്ള ഫോണുകളില്‍ വാട്ട്സ്ആപ്പ് ലഭിക്കില്ല.
ഈ ഒഎസുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ നേരത്തെ തന്നെ പുതിയ വാട്ട്സ്ആപ്പ് അക്കൗണ്ട് തുടങ്ങാന്‍ അനുവദിച്ചിരുന്നില്ല. നിലവില്‍ അക്കൗണ്ടുകള്‍ റീ വെരിഫൈ ചെയ്യാനും സാധിക്കില്ല.