തെങ്കാശിയിൽ റയിൽവേ ജീവനക്കാരിക്ക് നേരെ ഉണ്ടായ ലൈംഗിക അതിക്രമം അന്വേഷിക്കാൻ പ്രത്യേക റയിൽവേ പൊലീസ് സംഘം
തെങ്കാശിയിൽ റയിൽവേ ജീവനക്കാരിക്ക് നേരെ ഉണ്ടായ ലൈംഗിക അതിക്രമം അന്വേഷിക്കാൻ പ്രത്യേക റയിൽവേ പൊലീസ് സംഘം. ഡിഎസ്പിയുടെ നേതൃത്വത്തിൽ ഇരുപതംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതിയെ സംബന്ധിച്ച് നിർണ്ണായ വിവരം ലഭിച്ചതായി പോലീസ്. മകൾക്ക് നേരിടേണ്ടിവന്നത് ക്രൂരമായ അതിക്രമമെന്ന് യുവതിയുടെ മാതാപിതാക്കൾ.
ഇക്കഴിഞ്ഞ് 16 ന് രാത്രിയാണ് തെങ്കാശി പാവുചത്രത്ത് റെയിൽവേ ഗേറ്റ് കീപ്പറായ മലയാളി യുവതിയ്ക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായത്.സംഭവം നടന്ന് മണിക്കൂറുകൾ പിന്നിടുമ്പോഴും പ്രതിയെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല. റെയിൽവേ ഡി സി പി പൊന്നുച്ചാമിയുടെ നേതൃത്വത്തിലുള്ള ഇരുപതംഗ സംഘമാണ് നിലവിൽ കേസ്സ് അന്വേഷിക്കുന്നത്. അക്രമി തമിഴ് സംസാരിക്കുന്ന ആളാണന്ന് യുവതി അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട് . വഴങ്ങിയില്ലങ്കിൽ കൊല്ലുമെന്ന് അക്രമി ഭീഷണിപ്പെടുത്തിയെന്ന് ഇരയായ യുവതിയുടെ പിതാവ് പറഞ്ഞു. മകളുടെ ശരീരമാസകലം ക്ഷതമേറ്റ പാടുകൾ ഉണ്ടെന്നും പരസഹായം ഉണ്ടെങ്കിൽ മാത്രമേ മകൾക്ക് നടക്കാൻ കഴിയുവെന്നും മാതാവ്.
പ്രതിയുടേത് എന്ന് സംശയിക്കുന്നയാളുടെ ചെരുപ്പ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതി പെയിന്റിീഗ് തൊഴിലാളിയാണ് പ്രാഥമിക നിഗമനത്തിൽ പോലീസ് എത്തിയിരിക്കുന്നത്. സ്ഥലത്ത് സി സി ടി വി ഇല്ലാത്തത് അന്വേഷണത്തെ ബാധിക്കുന്നുണ്ട്.