Saturday, October 19, 2024
Kerala

കൊവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച ആംബുലൻസ് ഡ്രൈവർ കൊലക്കേസിലെ പ്രതി; അറസ്റ്റ് രേഖപ്പെടുത്തി

പത്തനംതിട്ട :കൊവിഡ് ബാധിതയായ യുവതിയെ ആംബുലന്‍സില്‍ വച്ച്‌ പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ ഡ്രൈവര്‍ നൗഫല്‍ കൊലക്കേസ് കേസ് പ്രതി. 2018 ല്‍ ഇയാള്‍ക്കെതിരെ 308 പ്രകാരം കേസ് എടുത്തിരുന്നു. ഇതിന് ശേഷമാണ് ഇയാള്‍ ആംബുലന്‍സ് ഡ്രൈവറായതെന്ന് പത്തനംതിട്ട എസ്പി കെ ജി സൈമണ്‍ പറഞ്ഞു.

ദാര്‍ഭാഗ്യകരമായ സംഭവമാണ് നടന്നത്. ഒരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നു. പെണ്‍കുട്ടി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്നലെ തന്നെ പ്രതിയെ പിടികൂടി. കൊവിഡ് പരിശോധനക്ക് ശേഷം കൂടുതല്‍ ചോദ്യം ചെയ്യലടക്കം നടക്കുമെന്നും പൊലീസ് വിശദീകരിച്ചു. സംഭവത്തിന് പിന്നാലെ നൗഫലിനെ ജോലിയില്‍ നിന്ന് പിരിച്ചുവിടാന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ നിര്‍ദേശിച്ചു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

Leave a Reply

Your email address will not be published.