സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ കടുത്ത നടപടി വേണം; പ്രവാസി വെല്‍ഫെയര്‍ ദമ്മാം വനിതാ കമ്മിറ്റി
പ്രവാസി വെല്‍ഫെയര്‍ ദമ്മാം വനിതാ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സുനില സലിമാണ് പ്രസിഡന്റ്റ്. സെക്രട്ടറിയായി ജസീറ ഫൈസലിനെയും റഷീദ അലിയെ ട്രഷററായും തെരഞ്ഞെടുത്തു.
സജ്‌ന ഷക്കീര്‍(കല സാംസ്‌കാരികം), നജ്‌ല ഹാരിസ് (മീഡിയ), നാദിയ തന്‍സീം(പബ്ലിക് റിലേഷന്‍സ്),അമീന അമീന്‍ (ജനസേവനം) എന്നിവരേയും തെരഞ്ഞെടുത്തു.
ഫിദ റഹീം, ഫാത്തിമ ഹാഷിം, പ്രീന സക്കീര്‍, ജസീറ അയ്മന്‍, ഷോബി ഷാജു, അനീസ മെഹബൂബ് എന്നിവര്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളാണ്. തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലും ആംബുലന്‍സിലും സ്ത്രീക്ക് നേരെ ഉണ്ടായ ലൈഗിക അതിക്രമത്തിലെ കുറ്റവാളികള്‍ക്കക്കെതിരെ അന്വേഷണം നടത്തി നിയമ നടപടി സ്വീകരിക്കണമെന്നും, ഈ സംഭവത്തില്‍ അരോഗ്യ വകുപ്പിന്റെ ഗുരുതരമായ വീഴ്ച സംസ്ഥാന സര്‍ക്കാര്‍ അന്വേഷിച്ച് ഉദ്യോഗസ്ഥര്‍ക്കെതിരില്‍ നടപടികള്‍ സ്വീകരിക്കണമെന്നും വനിതാ കമ്മിറ്റി ആവിശ്യപ്പെട്ടു.
സിറിയ, തുര്‍ക്കി ഭൂകമ്പബാധിതരെ സഹായിക്കാന്‍ സൗദിയുടെ ജനകീയ കാമ്പയിനില്‍ പങ്ക് ചേരാനും ലഹരി ഉപയോഗത്തില്‍ നിന്ന് യുവതികളെ മുക്തമാക്കാന്‍ ബോധവത്കരണം നടത്താനും യോഗം തീരുമാനിച്ചു. കേരളത്തില്‍ പുതുതായി തെരഞ്ഞെടുത്ത വുമന്‍ ജസ്റ്റിസ് മൂവ്‌മെന്റിന്റെ സംസ്ഥാന പ്രസിഡന്റിന് യോഗം അഭിവാദ്യം അര്‍പ്പിച്ചു. സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ക്കും, സ്ത്രീ സുരക്ഷയ്ക്കും സാമൂഹ്യനീതിയുടെ രാഷ്ട്രീയം മുന്നോട്ട് വെക്കുന്ന വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റിന് എല്ലാവിധ പിന്തുണയും നല്‍ക്കുന്നുവെന്ന് വനിതാ പ്രസിഡന്റ് സുനില സലീം പറഞ്ഞു.
റീജിയണല്‍ കമ്മറ്റി പ്രസിഡന്റ് അബ്ദു റഹീം തിരൂര്‍ക്കാട്, മുന്‍ പ്രസിഡന്റ് ശബീര്‍ ചാത്തമംഗലം എന്നിവര്‍ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.