മകൻ മരിച്ചു; യുപിയിൽ മരുമകളെ വിവാഹം കഴിച്ചു 70കാരൻ
മകൻ മരിച്ചതിനെ തുടർന്ന് വിധവയായ മരുമകളെ വിവാഹം കഴിച്ച് 70 വയസുകാരൻ. ഉത്തർപ്രദേശിലെ ഛാപിയ ഉംറാവോ ഗ്രാമത്തിലാണ് 70കാരനായ കൈലാസ് യാദവ് 28കാരിയായ മരുമകൾ പൂജയെ വിവാഹം കഴിച്ചത്. 12 വർഷം മുൻപ് ഭാര്യ മരിച്ചയാളാണ് കൈലാസ് യാദവ്. വിവാഹത്തിൻ്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ബാൽഹാൽഗഞ്ജ് പൊലീസ് സ്റ്റേഷനിലെ ചൗകിദാറാണ് കൈലാസ് യാദവ്. മകൻ മരിച്ചതിനെ തുടർന്ന് പൂജയെ ഇയാൾ മറ്റൊരു വിവാഹം കഴിപ്പിച്ചിരുന്നു. എന്നാൽ, ആ ബന്ധം നീണ്ടുനിന്നില്ല. തുടർന്നാണ് ഇയാൾ മരുമകളെ വിവാഹം കഴിച്ചത്.