Thursday, January 9, 2025
Kerala

കൂടത്തായ് കേസ് പരിഗണിക്കുന്നത് ഫെബ്രുവരി നാലിലേക്ക് മാറ്റി

കോഴിക്കോട് : കൂടത്തായ് കേസ് പരി​ഗണിക്കുന്നത് പ്രത്യേക കോടതി അടുത്ത മാസം നാലിലേക്ക് മാറ്റി. സാക്ഷി വിസ്താരത്തിന്റെ തീയതി പ്രഖ്യാപിക്കുന്നത് നീട്ടിവയ്ക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. കോടതി മാറ്റണമെന്ന് ചീഫ് ജസ്റ്റിസിന് ഒന്നാം പ്രതി ജോളി അപേക്ഷ നൽകിയിട്ടുണ്ടെന്ന് ജോളിക്കായി ഹാജരായ അഡ്വ ബി എ ആളൂർ ബോധിപ്പിച്ചു. വിടുതൽ ഹർജി തളളിയതിനെതിരായ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും പ്രതിഭാഗം ബോധിപ്പിച്ചു. രണ്ടും മൂന്നും പ്രതികളോട് സംസാരിക്കാൻ അനുവാദം വേണമെന്നും ജോളി ആവശ്യപ്പെട്ടതായി ജോളിയുടെ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *