നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരടിന് അംഗീകാരം, കൂടുതൽ കൂട്ടിച്ചേർക്കലിന് മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി
തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരടിന് മന്ത്രിസഭാ യോഗത്തിന്‍റെ അംഗീകാരം. മന്ത്രിസഭാ ഉപസമിതി തയ്യാറാക്കിയ കരടിൽ കൂടുതൽ കൂട്ടിച്ചേർക്കലുകൾക്കായി മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി. 23 നാണ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്ര സർക്കാരിനെതിരായ വിമർശനങ്ങൾ ഉറപ്പാണ്. കടമെടുപ്പ് പരിധിയിൽ ഇളവ് നല്‍കാത്തതില്‍ അടക്കം കേന്ദ്രത്തിന് എതിരായ വിമർശനം നയപ്രഖ്യാപന പ്രസംഗത്തിൽ ഉണ്ടായേക്കും. ഇത് ഗവർണര്‍ വായിക്കുമോ എന്നുള്ളതാണ് ഇനിയുള്ള ആകാംക്ഷ. ഇന്നലെ ദില്ലിയിൽ നിന്നും ഗവർണര്‍ തലസ്ഥാനത്ത് തിരിച്ചെത്തിയിട്ടുണ്ട്.