‘കൊച്ചിയിൽ ഭാര്യയെ കൊന്ന് വീടിനുള്ളില്‍ കുഴിച്ചിട്ടു’; മൃതദേഹം കണ്ടെത്തിയത് ഒന്നര വര്‍ഷത്തിന് ശേഷം
കൊച്ചി എടവനക്കാട് ഭർത്താവ് ഭാര്യയെ കൊന്ന് വീടിനുള്ളിൽ കുഴിച്ച് മൂടി. ഒന്നര വർഷം മുൻപ് കാണാതെ പോയ രമ്യയെന്ന യുവതി കൊല്ലപ്പെട്ടു എന്ന് കണ്ടെത്തി. ഭാര്യയെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടിയെന്ന് ഭർത്താവ് സജീവൻ പൊലീസിനോട് സമ്മതിച്ചു. ഭർത്താവ് തന്നെയാണ് ഒന്നര വർഷം മുൻപ് ഭാര്യയെ കാണാൻ ഇല്ലെന്ന് പൊലീസിന് പരാതി നൽകിയതും. ഞാറയ്ക്കൽ പൊലീസ് ആണ് കണ്ടെത്തൽ നടത്തിയത്.
ഒന്നരവർഷം മുൻപ് സജീവൻ ഭാര്യയെ കാണാൻ ഇല്ലെന്ന് പറഞ്ഞ് സജീവൻ പൊലീസിൽ പരാതി നൽകുന്നു. തുടർന്ന് പൊലീസ് കേസ് ഫയൽ ചെയ്‌തു. പൊലീസ് അന്വേഷിച്ചിട്ടും യാതൊരു തെളിവും ലഭിച്ചില്ല. തുടർന്ന് പൊലീസിന് ഭർത്താവ് സജീവനിൽ സംശയമുണ്ടാകുന്നു. ഭർത്താവ് ആയിരിക്കാം ഇതിന് പിന്നിൽ എന്ന നിഗമനത്തിലേക്ക് പൊലീസ് എത്തി.
കഴിഞ്ഞ ആറ് മാസത്തിലധികമായി സജീവനെ പിന്തുടർന്നുകൊണ്ടുള്ള അന്വേഷണമാണ് ഞാറയ്ക്കൽ പൊലീസ് നടത്തിയത്. അതിന് ശേഷം സജീവനെ പൊലീസ് ചോദ്യം ചെയ്യുന്നു തുടർന്ന് ചോദ്യം ചെയ്യലിലാണ് സജീവ് കുറ്റം സമ്മതിച്ചത്. താൻ തന്നെയാണ് കൊന്നതും ഭാര്യയെ കുഴിച്ചുമൂടിയതെന്നും സജീവൻ പറയുന്നു. കുറ്റസമ്മതം നടത്തിയതിന്റെ ഭാഗമായാണ് പൊലീസ് സജീവന്റെ വീട്ടിലെത്തി പരിശോധന നടത്തുന്നത്.