കർണാടകയിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോക്കിടെ സുരക്ഷാ വീഴ്ച,
ബംഗ്ലൂരു: കർണാടകയിലെ ഹുബ്ബള്ളിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോക്കിടെ സുരക്ഷാ വീഴ്ച. ആൾക്കൂട്ടത്തിനിടയിൽ നിന്നും യുവാവ് ബാരിക്കേഡ് മറികടന്ന് പ്രധാനമന്ത്രിക്ക് അരികിലെത്തി. കയ്യിൽ മാലയുമായാണ് യുവാവ് ഓടിയെത്തിയത്. സുരക്ഷാ ജീവനക്കാർ ഇയാളെ ബലം പ്രയോഗിച്ച് നീക്കി.
നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കർണാടകയിൽ പ്രധാനമന്ത്രി ന്ദര്‍ശനം നടത്തുന്നത്. കർണാടകയിലെ ഹുബ്ളിയിൽ നടക്കുന്ന ഇരുപത്തിയാറാമത് ദേശീയ യുവജനോത്സവം ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു മോദി. അഞ്ച് ദിവസം നീളുന്ന യുവജനോത്സവത്തിൽ 28 സംസ്ഥാനങ്ങളിൽ നിന്നായി 7500 പേരാണ് പങ്കെടുക്കുന്നത്. മോദിക്കൊപ്പം ഗവർണർ തവർചന്ദ് ഗെഹലോട്ട്, മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് എന്നിവരും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.