രഞ്ജി ട്രോഫിയിൽ ഇരട്ട സെഞ്ചുറിയുമായി പൃഥ്വി ഷാ
രഞ്ജി ട്രോഫിയിൽ ഇരട്ടസെഞ്ചുറിയുമായി പൃഥ്വി ഷാ. എലീറ്റ് ഗ്രൂപ്പ് ബിയിൽ അസമിനെതിരെയാണ് പൃഥ്വി ഷായുടെ പ്രകടനം. 107 പന്തുകളിൽ സെഞ്ചുറി തികച്ച പൃഥ്വി ഷാ 235 പന്തുകളിൽ ഇരട്ടശതകത്തിലെത്തി. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ താരം 283 പന്തുകളിൽ 240 റൺസ് നേടി പുറത്താവാതെ നിൽക്കുകയാണ്. രണ്ട് വിക്കറ്റ് നഷ്ടത്തിൽ 389 റൺസാണ് മുംബൈ നേടിയിരിക്കുന്നത്. ക്യാപ്റ്റൻ അജിങ്ക്യ രഹാനെയും (73) ക്രീസിൽ തുടരുകയാണ്.