Saturday, October 19, 2024
Kerala

സിപിഐ ഇടുക്കി ജില്ലാ എക്‌സിക്യൂട്ടീവിൽ നിന്ന് ഇ എസ് ബിജിമോൾ പുറത്ത്

സിപിഐ ഇടുക്കി ജില്ലാ എക്‌സിക്യൂട്ടീവിൽ നിന്ന് ഇ എസ് ബിജിമോൾ പുറത്ത്. മുൻ സിപിഐ ഇടുക്കി ജില്ലാ എക്‌സിക്യൂട്ടീവിൽ ഇ എസ് ബിജിമോൾ അംഗമായിരുന്നു. ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ബിജിമോൾ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

ജില്ലാ നേതൃത്വത്തിനെതിരെ ഇ എസ് ബിജിമോൾ പരസ്യമായി നേരത്തെ രംഗത്തെത്തിയിരുന്നു. അതേസമയം സിപിഐ ജില്ലാ കമ്മിറ്റി അംഗമായി ബിജിമോൾ തുടരും. ശാന്തൻപാറയിൽ നിന്നുള്ള പ്രിൻസ് മാത്യു, പി പളനിവേലുമാണ് പുതിയ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാർ.

സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ടതിന് പിന്നാലെയാണ് നേതൃത്വത്തിനെതിരെ നേരത്തെ വിമർശനവുമായി ഇ എസ് ബിജിമോൾ രംഗത്തെത്തിയത്. പാർട്ടിയിൽ പുരുഷാധിപത്യമാണ് ഇപ്പോഴുമുള്ളത്. ഒരു ജില്ലയിൽ വനിത സെക്രട്ടറി വേണമെന്ന തീരുമാനം ജില്ലാ നേതൃത്വം അട്ടിമറിച്ചു എന്നായിരുന്നു വിമര്‍ശനം.

Leave a Reply

Your email address will not be published.