ബത്തേരി ടൗണിൽ കാട്ടാന ഇറങ്ങിയ സംഭവം: നഗരസഭയിലെ 10 ഡിവിഷനുകളില്‍ നിരോധനാജ്ഞ
ബത്തേരി: ബത്തേരി നഗരത്തില്‍ കാട്ടാനയിറങ്ങി ഭീതി വിതച്ച പശ്ചാത്തലത്തില്‍ ബത്തേരി നഗരസഭയുടെ പത്ത് ഡിവിഷനുകളില്‍ വയനാട് സബ് കളക്ടര്‍ 144 പ്രഖ്യാപിച്ചു. വെങ്ങൂര്‍ നോര്‍ത്ത്, വെങ്ങൂര്‍ സൗത്ത്, അര്‍മാട്, കോട്ടക്കുന്ന്, സത്രം കുന്ന്, കട്ടയാട്, ബത്തേരി , ചീനപ്പുല്ല്, പഴുപ്പത്തൂര്‍, കൈവട്ട മൂല ഡിവിഷനുകളിലാണ് പൊതുജന സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
പുലർച്ചെ 2:30 നാണ് കാട്ടാന ബത്തേരി നഗരത്തിൽ ഇറങ്ങിയത്