ആശ്രിത നിയമനം; നിലവിലെ രീതിയില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ആലോചന
സര്‍വീസിലിരിക്കെ മരണമടയുന്നവരുടെ ആശ്രിതര്‍ക്ക് നേരിട്ട് നിയമനം നല്‍കുന്നതിനുള്ള ആശ്രിത നിയമനം നിയന്ത്രിക്കാന്‍ ആലോചന. വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍വ്വീസ് സംഘടനകളുടെ യോഗം ചീഫ് സെക്രട്ടറി വിളിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് യോഗം വിളിച്ചത്.
സര്‍വീസിലിരിക്കെ മരിച്ചയാളുടെ ആശ്രിതരില്‍ ഒരാള്‍ക്ക് ഒരു വര്‍ഷത്തിനകം ജോലി സ്വീകരിക്കാമെങ്കില്‍, അവര്‍ക്ക് മാത്രമായി ആശ്രിത നിയമനം പരിമിതപ്പെടുത്തുന്നതിനാണ് ആലോചന. ഒരു വര്‍ഷത്തിനുള്ളില്‍ ജോലി സ്വീകരിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ആശ്രിതര്‍ക്ക് പത്ത് ലക്ഷം രൂപ ആശ്രിത ധന സഹായമായി നല്‍കി ഈ അവസരം പിഎസ്സിക്ക് വിടുന്നതിനുമാണ് ആലോചന. ഈ മാസം പത്തിന് ഉച്ചയ്ക്ക് ഓണ്‍ലൈനായാണ് യോഗം വിളിച്ചിരിക്കുന്നത്