രാജസ്ഥാനിൽ മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠിപ്പിക്കാൻ ശവശരീരങ്ങളുടെ ക്ഷാമം
രാജസ്ഥാനിൽ മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠിക്കാൻ മൃതശരീരങ്ങളുടെ കടുത്ത ക്ഷാമം നേരിടുന്നതായി റിപ്പോർട്ട്. പഠനാവശ്യത്തിനായി മൃതദേഹങ്ങൾ വിട്ടുകിട്ടാൻ മെഡിക്കൽ കോളജ് അധികൃതർ സർക്കാരിന്റെ അനുമതി തേടി.
കോട്ടയിലെയും ജലവാറിലെയും മെഡിക്കൽ കോളജുകൾ ശവശരീരങ്ങളുടെ ക്ഷാമത്താൽ കടുത്ത പ്രതിസന്ധി നേരിടുകയാണ്. വിദ്യാർത്ഥികളെ ഒരുമിച്ചുകൂട്ടി പ്രാക്ടിക്കൽ നടത്തേണ്ട ഗതികേടിലാണ് അധികൃതർ. ഇതോടെയാണ് സർക്കിനോട് മൃതശരീരങ്ങൾ വിട്ടുകിട്ടാൻ അനുമതി തേടിയത്.
നിരാലംബരുടെയും ഷെൽട്ടർ ഹോമുകളിൽ ഉപേക്ഷിക്കപ്പെട്ടവരുടെയും മൃതദേഹങ്ങൾ പഠനാവശ്യത്തിന് നൽകണമെന്നാണ് മെഡിക്കൽ കോളജ് അധികൃതരുടെ ആവശ്യം. ശരീരഘടന പഠിക്കാനും രോഗബാധ തിരിച്ചറിയാനും മരണകാരണങ്ങൾ കണ്ടെത്താനും മെഡിക്കൽ വിദ്യാർത്ഥികളും ഫിസിഷ്യൻമാരും മറ്റ് ശാസ്ത്രജ്ഞരും മൃതദേഹങ്ങൾ ഉപയോഗിക്കുന്നു.