ആദ്യ ടി20; ഇന്ത്യക്കെതിരെ ശ്രീലങ്കയ്ക്ക് 163 റൺസ് വിജയലക്ഷ്യം
ഇന്ത്യക്കെതിരായ ആദ്യ ടി20 യിൽ ശ്രീലങ്കയ്ക്ക് 163 റൺസ് വിജയലക്ഷ്യം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 162 റൺസ് എടുത്തു. തുടക്കം മോശമായെങ്കിലും അവസാന ഓവറുകളിൽ തകർത്തു കളിച്ച ദീപക് ഹൂഡ അക്‌സർ പട്ടേൽ എന്നിവരാണ് ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവിന് സഹായിച്ചത്.
മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ടോസ് നേടിയ ലങ്ക ബൗളിംഗ് തെരഞ്ഞെടുത്തു. ആദ്യ ഓവറുകളിൽ തുടരെ വിക്കറ്റ് വീണത് ഇന്ത്യൻ ആരാധകരെ ആശങ്കയിലാഴ്ത്തി. അവസാന ഓവറുകളിൽ ദീപക് ഹൂഡ നടത്തിയ വെടിക്കെട്ട് ബാറ്റിംഗ് തകർച്ചയിൽ നിന്ന് ടീമിനെ കരകയറ്റി. ദീപക് ഹൂഡ 41 റൺസാണ് നേടിയത്. ഇഷൻ കിഷൻ 37, അക്സർ പട്ടേൽ 31, ഹർദിക് പാണ്ഡ്യ 29, ശുഭ്മാൻ ഗിൽ 7, സൂര്യകുമാർ യാദവ് 7 എന്നിങ്ങനെയാണ് റൺസ് നേട്ടം.
മലയാളി താരം സഞ്ജു സാംസൺ അഞ്ച് റൺസെടുത്ത് പുറത്തായി. കസൂൺ രജിത ഒഴികെ എല്ലാ ശ്രീലങ്കൻ ബൗളർമാർക്കും ഓരോ വിക്കറ്റ് ലഭിച്ചു. ദിൽഷൻ മധുശങ്ക, മഹേഷ് തീക്ഷണ, ധനഞ്ജയ ഡിസിൽവ, ചാമിക കരുണരത്‌നെ, വനിന്ദു ഹസരംഗ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.