Thursday, January 23, 2025
Kerala

അങ്ങേയറ്റം അൽപ്പത്തരം’; എൻഎസ്എസ് വേദിയിലെ തരൂരിന്റെ പ്രസംഗത്തെ വിമർശിച്ച് യൂത്ത് കോൺഗ്രസ്

മന്നം ജയന്തിയോടനുബന്ധിച്ച് എൻഎസ്എസ് ആസ്ഥാനത്ത് ശശി തരൂർ നടത്തിയ പ്രസംഗത്തിൽ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ. തരൂരിന്റെ പ്രസംഗം അങ്ങേയറ്റം അൽപ്പത്തരമായിപ്പോയി എന്നാണ് ബിനു തന്റെ ഫേസ്ബുക്കിൽ കുറിച്ചത്.

രാഷ്ട്രീയ പാർട്ടിയിൽ എന്നല്ല സമൂഹത്തിന്റെ ഏത് മേഖലയിൽ പ്രവർത്തിക്കുന്നവർക്കും അവരവരുടെ ഇടങ്ങളിൽ മൽസരങ്ങൾ ഉണ്ടാവാറുള്ളത് സ്വഭാവികമാണ് . അത് ജാതീയമായ കുശുമ്പിന്റെ പേരിലാണ് എന്ന് തരൂരിനെ പോലെ നെഹ്‌റുവിയൻ സോഷ്യലിസ്റ്റ് എന്ന് അവകാശപെടുന്ന ആൾ പറയുന്നത് അൽപത്തരമാണെന്നും ബിനു ചുള്ളിയിൽ ഫേസ്ബുക്കിൽ കുറിച്ചു

Leave a Reply

Your email address will not be published. Required fields are marked *