Thursday, October 17, 2024
National

കൊവിഡ് വ്യാപനത്തിൽ ജാഗ്രത പുലർത്തുക’: മൻ കി ബാത്തിൽ പ്രധാനമന്ത്രി

ചൈന ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ജനം ജാഗ്രത പുലർത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുരക്ഷിതമായി തുടരാൻ മുൻകരുതലുകൾ എടുക്കണം. ക്രിസ്മസ്, ന്യൂ ഇയർ അവധി ആസ്വദിക്കുന്നതിനൊപ്പം കൊവിഡ് പ്രോട്ടോക്കോളുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

2022ലെ അവസാന ‘മൻ കി ബാത്ത്’ റേഡിയോ പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്ത് കൊറോണ വൈറസ് ബാധ വീണ്ടും പടർന്നുപിടിക്കുകയാണ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മാസ്ക് ധരിക്കാനും മുൻകരുതൽ എടുക്കാനും മൻ കി ബാത്തിൽ പ്രധാനമന്ത്രി നിർദ്ദേശിച്ചു. കൂടാതെ 2022ലെ നിരവധി നേട്ടങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു.

രാജ്യം സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം ആഘോഷിച്ചതിനാൽ 2022 എന്ന വർഷവും സവിശേഷമാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ‘മൻ കി ബാത്തിന്റെ’ 96-ാമത് എഡിഷനിൽ ‘ക്രിസ്മസ്’ ആശംസകൾ നേർന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേട്ടിക്ക് ആദരാഞ്ജലി അർപ്പിച്ചു. വിദ്യാഭ്യാസം, വിദേശനയം, അടിസ്ഥാന സൗകര്യം തുടങ്ങി എല്ലാ മേഖലകളിലും മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി ഇന്ത്യയെ പുതിയ ഉയരങ്ങളിലെത്തിച്ചതായി പ്രധാനമന്ത്രി മോദി പറഞ്ഞു.

Leave a Reply

Your email address will not be published.