Saturday, October 19, 2024
National

ഒരു വർഷത്തേക്ക് 80 കോടി ജനങ്ങൾക്ക് സൗജന്യ ധാന്യം

ഒരു വർഷത്തേക്ക് 80 കോടി ജനങ്ങൾക്ക് സൗജന്യ ധാന്യം നൽകി കേന്ദ്ര സർക്കാർ. ദേശീയ ഭക്ഷ്യ സുരക്ഷ വകുപ്പ് അടുത്ത വർഷം ഡിസംബർ വരെ രാജ്യത്തെ 80 കോടി ജനങ്ങൾക്ക് സൗജന്യമായി ധാന്യം വിതരണം ചെയ്യും.

സ്‌പെഷ്യൽ ഫ്രീ റേഷൻ പദ്ധതിയായ പ്രധാന മന്ത്രി ഗരീബ് കല്യാൺ അന്ന യോജന പദ്ധതി പ്രകാരമാണ് സൗജന്യ ധാനം. 2020 ലെ കൊവിഡ് മഹാമാരിക്കാലത്താണ് പദ്ധതി ആരംഭിച്ചത്. ഈ മാസം പദ്ധതി കാലാവധി അവസാനിക്കാനിരിക്കെയാണ് പദ്ധതി കാലാവധി നീട്ടുന്നത്.

അന്ന യോജന പ്രകാരം 3 കിലോഗ്രാം അരി, രണ്ട് കിലോഗ്രാം ഗോതമ്പ്, ഒരു രൂപയ്ക്ക് മില്ലറ്റ് എന്നിങ്ങനെ 5കിലോഗ്രാം ധാന്യമാണ് ഒരു വ്യക്തിക്ക് ലഭിക്കുന്നത്. കേന്ദ്ര സർക്കാരിന് ഒരു വർഷം 2 ലക്ഷം കോടി രൂപയാണ് പദ്ധതിക്ക് വേണ്ടി മാത്രം ചെലവാവുന്നത്.

Leave a Reply

Your email address will not be published.