Friday, October 18, 2024
Sports

രണ്ട് കിലോ കൂടുതൽ ആയിരുന്നു; രാത്രി ഉറക്കമിളച്ച് ഭാരം കുറയ്ക്കാൻ ശ്രമിച്ചു; ഭാര പരിശോധനയിൽ തിരിച്ചടി

പാരിസിൽ ഇന്ത്യൻ സ്വപ്നങ്ങൾക്കേറ്റ കനത്ത തിരിച്ചടിയാണ് വിനേഷ് ഫോ​ഗട്ടിന്റെ അയോ​ഗ്യത. ഭാര പരിശോധനയിലായിരുന്നു വിനേഷിന് തിരിച്ചടി നേരിട്ടത്. താരത്തിന് 50 കിലോയിൽ അധികം ഉണ്ടെന്ന് കണ്ടെത്തിയതോടെയാണ് നടപടി. പരിശോധനയിൽ 100 ​ഗ്രാം കൂടുതലാണ് താരത്തിന്. ഇന്ന് രാവിലെ ആയിരുന്നു ഭാരപരിശോധന.

ഇന്നലെ വൈകിട്ട് രണ്ട് കിലോ കൂടുതൽ ആയിരുന്നു. രാത്രി ഉറക്കമിളച്ചു, ജോഗിംഗ്,സ്കിപ്പിംഗ്, സൈക്ലിംഗ് ചെയ്ത് ഭാരം കുറയ്ക്കാൻ ശ്രമിച്ചു എന്നാണ് വിവരം. ഭാരപരിശോധന നടത്താൻ കുറച്ചുകൂടി സമയം വേണമെന്ന് ഇന്ത്യൻ ഡെലിഗേഷൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് കേൾക്കാൻ തയ്യാറായില്ല. നടപടിക്കെതിരെ പുനപരിശോധനയ്ക്ക് സാധ്യതയില്ല. അയോഗ്യത വിവരം വിനേഷിനെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ഔദ്യോഗികമായി അറിയിച്ചു.

വിനേഷ് ഫോഗാട്ടിന്റെ അയോഗ്യത സംബന്ധിച്ച് കേന്ദ്ര കായിക മന്ത്രി 3 മണിക്ക് ലോക്സഭയിൽ പ്രസ്താവന നടത്തും. അയോ​ഗ്യയാക്കിയതോടെ വിനേഷ് ഫോ​ഗട്ട് മെഡലുകൾ ഒന്നും ലഭിക്കില്ല. പട്ടികയിൽ അവസാന നിരയിലേക്ക് താരത്തെ താഴ്ത്തി. പാരിസിൽ വെള്ളിയോ സ്വർണമോ ഇന്ത്യ പ്രതീ​ക്ഷിച്ചിരിക്കെയാണ് താരത്തിനെ അയോ​ഗ്യയാക്കിയത്. സെമിയിൽ ക്യൂബയുടെ യുസ്‌നെലിസ് ഗുസ്മാനെ പരാജയപ്പെടുത്തിയാണ് താരം ഫൈനലിലേക്ക് എത്തിയത്.

Leave a Reply

Your email address will not be published.