ശബരിമല തീര്‍ത്ഥാടകരുടെ വാഹനം മറിഞ്ഞ സംഭവം; അമിത വേഗതയാകാം അപകടത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം
കുമളി അപകടത്തിൽ വാഹനത്തിന്റെ അമിത വേഗതയാകാം അപകടത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. മോട്ടോർ വാഹന വകുപ്പ് വാഹനം പരിശോധിച്ചു കഴിഞ്ഞു. ഇടുക്കി കുമളിക്ക് സമീപം ശബരിമല തീര്‍ത്ഥാടകരുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേരാണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയാണ് അപകടമുണ്ടായത്. ഒരു കുട്ടി ഉള്‍പ്പെടെ പത്തു പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. കുട്ടിയെ കുമളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യനില തൃപ്തികരമാണ്.