Thursday, January 9, 2025
Kerala

പനി, നീരൊലിപ്പ്; പശുക്കളിലെ ഗൗരവമേറിയ ചർമ്മ രോഗം വ്യാപിക്കുന്നു

കാസർഗോഡ് പീലിക്കോട് പഞ്ചായത്തിലെ ക്ഷീര കർഷകരെ പ്രതിസന്ധിയിലാക്കി പശുക്കളിലെ ഗൗരവമേറിയ ചർമ്മ രോഗം വ്യാപിക്കുന്നു. രോഗം പടർന്നാൽ പാൽ ലഭ്യതയിലും വൻ കുറവാണ് ഉണ്ടായിട്ടുള്ളത്. പനി, നീരൊലിപ്പ്, തീറ്റമടുപ്പ് തുടങ്ങിയവയെല്ലാം ചർമ്മ മുഴ രോഗത്തിൻറെ ലക്ഷണങ്ങളാണ്.

രോഗബാധ കാരണം കറവപ്പശുക്കൾ പാൽ ചുരത്തുന്നത് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. പ്രശ്‌നപരിഹാരത്തിന് അടിയന്തര ഇടപെടൽ വേണമെന്നാണ് കർഷകരുടെ ആവശ്യം.

രോഗം തീവ്രമായാൽ പശുക്കൾ ചത്തുപോകാൻ ഇടയുള്ളതിനാൽ പരിപാലനത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണം. പ്രാണികളെ അകറ്റി കന്നുകാലികളെ സംരക്ഷിക്കാനാണ് കർഷകർക്ക് ഡോക്ടർമാർ നൽകിയിരിക്കുന്ന നിർദ്ദേശം. പ്രതിരോധ കുത്തിവെപ്പിലൂടെ ചർമ്മമുട നിയന്ത്രിക്കാൻ കഴിയുമെന്ന് മൃഗസംരക്ഷണ വകുപ്പും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *