ഇ ഡി, സിബിഐ തലവൻമാരുടെ കാലാവധി അഞ്ച് വർഷത്തേക്ക് നീട്ടാൻ കേന്ദ്രത്തിന്റെ ഓർഡിനൻസ്
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സിബിഐ ഡയറക്ടർമാരുടെ കാലാവധി അഞ്ച് വർഷത്തേക്ക് നീട്ടുന്നത് സംബന്ധിച്ച ഓർഡിനൻസുമായി കേന്ദ്രസർക്കാർ. നിലവിൽ അഞ്ച് വർഷമാണ് ഇ ഡി, സിബിഐ തലവൻമാരുടെ കാലാവധി. ഇതാണ് അഞ്ച് വർഷത്തിലേക്ക് നീട്ടാനൊരുങ്ങുന്നത്.
ഇതുസംബന്ധിച്ച രണ്ട് ഓർഡിനൻസുകളിലും രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു. ഓർഡിനൻസ് പ്രകാരം കേന്ദ്ര ഏജൻസി തലവൻമാരുടെ കാലാവധി രണ്ട് വർഷത്തിന് ശേഷം ഓരോ വർഷമായി മൂന്ന് തവണ നീട്ടാം.
സുബോധ് കുമാർ ജെയ്‌സ്വാളാണ് നിലവിലെ സിബിഐ തലവൻ. 2021 മെയ് മാസത്തിലാണ് അദ്ദേഹത്തെ രണ്ട് വർഷത്തേക്ക് നിയമിച്ചത്. ഐ ആർ എസ് ഉദ്യോഗസ്ഥനായ സഞ്ജയ് കുമാർ മിശ്രയാണ് ഇ ഡി മേധാവി. 2020ൽ അദ്ദേഹത്തിന്റെ കാലാവധി നീട്ടി നൽകുകയായിരുന്നു.