Thursday, January 9, 2025
National

സിക്കിമിൽ ആർമി ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 16 സൈനികർ മരിച്ചു

സിക്കിമിൽ ആർമി ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് 16 സൈനികർ മരിച്ചു. നോർത്ത് സിക്കിമിലെ സേമയിൽ ആണ് അപകടം ഉണ്ടായത്. താങ്ങുവിലേക്ക് പോവുകയായിരുന്ന മൂന്ന് ട്രക്കുകളിൽ ഒന്നാണ് മലഞ്ചെരുവിലേക്ക് മറിഞ്ഞത്. പരുക്കേറ്റ നാല് പേരെ ഹെലികോപ്ടറിൽ ആശുപത്രിയിലേക്ക് മാറ്റി. ചൈനയുമായി അതിർത്തി പങ്കിടുന്ന നോർത്ത് സിക്കിം മേഖലയിലെ സെമ എന്ന സ്ഥലത്താണ് അപകടമുണ്ടായതെന്ന് സൈന്യം അറിയിച്ചു.

ചാറ്റൻ മേഖലയിൽ നിന്ന് താങ്ങുവിലേക്ക് വെള്ളിയാഴ്ച രാവിലെ പോയ മൂന്ന് സൈനികവാഹനങ്ങളിൽ ഒന്നാണ് അപകടത്തിൽപെട്ടത്. മലയിടുക്കിലെ ചെരിവിൽ നിന്ന് സൈനികരടങ്ങിയ വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്നാണ് സൈനികവൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചുവെന്നും പരിക്കേറ്റ നാല് സൈനികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നുമാണ് വിവരം.

സൈനികരുടെ വിയോഗത്തിൽ കേന്ദ്രപ്രതിരോധമന്ത്രി രാജ്നാഥ് സിങ് അനുശോചനമറിയിച്ച് ട്വീറ്റ് ചെയ്തു. പരുക്കേറ്റവർ എത്രയും പെട്ടെന്ന് തന്നെ സുഖംപ്രാപിക്കട്ടെ എന്നും അദ്ദേഹം ട്വീറ്റിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *