Friday, January 10, 2025
National

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. രാജ്യത്തെ വളർന്നുകൊണ്ടിരിക്കുന്ന നൂതനത്വവും സാങ്കേതികതയും ചർച്ച ചെയ്യാനാണ് പിച്ചൈ പ്രധാനമന്ത്രിയെ സന്ദർശിച്ചത്. ഗൂഗിളുമായുള്ള ഇന്ത്യയുടെ സഹകരണത്തിൽ സുന്ദർ പിച്ചൈ നന്ദി അറിയിച്ചു. ഗൂഗിൾ ഫോർ ഇന്ത്യ 2022 പരിപാടിക്കായാണ് സുന്ദർ പിച്ചൈ തിങ്കളാഴ്ച ഇന്ത്യയിലെത്തിയത്.

സർക്കാരിൻ്റെ ഡിജിറ്റൽ ഇന്ത്യ പദ്ധതിയെ സുന്ദർ പിച്ചൈ അഭിനന്ദിച്ചു. പദ്ധതി പുതിയ പ്രൊജക്ടുകൾ കൊണ്ടുവരാൻ ഗൂഗിളിനെ സഹായിച്ചെന്നും അദ്ദേഹം പറഞ്ഞു. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസുമായി ബന്ധപ്പെട്ട പുതിയ പദ്ധതികൾ ഇന്ത്യൻ കമ്പനികളുമായി സഹകരിച്ച് നടപ്പാക്കും. അസമീസ്. ഭോജ്പുരി, കൊങ്കണി തുടങ്ങിയ ഭാഷകൾ എഐയിൽ ഉൾപ്പെടുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *