‘കോൺഗ്രസ് പുനഃസംഘടനയിൽ യോഗ്യതയുള്ളവരെ ഭാരവാഹികൾ ആക്കണം’: കെ മുരളീധരൻ എംപി
കെപിസിസി പുനസംഘടനയിൽ യോഗ്യതയുള്ളവരെ ഭാരവാഹികൾ ആക്കണമെന്ന് കെ മുരളീധരൻ എം പി. യോഗ്യത മാത്രമായിരിക്കണം മാനദണ്ഡമെന്നും അല്ലെങ്കിൽ വെളുക്കാൻ തേച്ചത് പാണ്ടായി എന്ന പോലെയാകുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. പുനഃസംഘടന ചർച്ചകൾക്കായി നാളെ കെപിസിസി ഭാരവാഹി യോഗം ചേരും.
കഴിഞ്ഞ രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ പുനസംഘടനാ നടപടികളിലേക്ക് കടക്കാൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചിരുന്നു. നടപടികൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി നാളെ കെപിസിസി ഭാരവാഹി യോഗവും ചേരുന്നുണ്ട്. എന്നാൽ യോഗ്യതയുടെ അടിസ്ഥാനനത്തിൽ മാത്രമായിരിക്കണം പുനഃസംഘടനയെന്നാണ് കെ മുരളീധരന്റെ ആവശ്യം. യോഗ്യത നോക്കാതെ പുനഃസംഘടന നടപ്പാക്കിയാൽ വെളുക്കാൻ തേച്ചത് പാണ്ടായി എന്ന് പോലെയാകുമെന്നും കെ മുരളീധരൻ
മൂന്നു മാസത്തിനകം പുനസംഘടന പൂർത്തിയാക്കാൻ ആണ് പാർട്ടിയിലെ ആലോചന. ചില ഡിസിസി അധ്യക്ഷന്മാർക്കും മാറ്റം വന്നേക്കും. കെപിസിസി അധ്യക്ഷനായി കെ സുധാകരൻ തുടരട്ടെ എന്നതിൽ സംസ്ഥാനത്ത് ധാരണയായിട്ടുണ്ട്. ഇക്കാര്യത്തിൽ ഹൈകമാന്റ് ആണ് തീരുമാനം പ്രഖ്യാപിക്കേണ്ടത്.