Thursday, January 23, 2025
National

ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തു; അധ്യാപകനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട് സ്കൂൾ അധികൃതർ

ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത പ്രൈമറി സ്കൂൾ അധ്യാപകനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കന്യസയിലെ പ്രൈമറി സർക്കാർ സ്കൂൾ അധ്യാപകനായ രാജേഷ് കണ്ണോജെയെയാണ് സ്കൂൾ അധികൃതർ പിരിച്ചുവിട്ടത്. നവംബർ 25ന് മധ്യപ്രദേശിലെ ബർവാനി ജില്ലയിൽ എത്തിയപ്പോൾ അധ്യാപകൻ യാത്രയിൽ പങ്കാവുകയായിരുന്നു.

അവധിയിലിരിക്കെയാണ് അധ്യാപകൻ യാത്രയിൽ പങ്കെടുത്തത്. റാലിയിലിൽ പങ്കെടുത്തതിൻ്റെ ചിത്രങ്ങൾ ഇദ്ദേഹം തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പങ്കുവെക്കുകയും ചെയ്തു. ഇതോടെ വിഷയം പുറത്തറിയുകയായിരുന്നു. തുടർന്നായിരുന്നു സസ്പൻഷൻ. സർവീസ് പെരുമാറ്റച്ചട്ടം ലംഘിച്ചതിനും രാഷ്ട്രീയപാർട്ടിയുടെ റാലിയിൽ പങ്കെടുത്തതിനും ഇദ്ദേഹത്തെ പിരിച്ചുവിടുകയായിരുന്നു എന്ന് സ്കൂൾ അധികൃതർ പറയുന്നു.

അധ്യാപകനെ സസ്പൻഡ് ചെയ്തതിനെതിരെ കോൺഗ്രസ് രംഗത്തുവന്നു. ആർഎസ്എസ് ശാഖകളിൽ പങ്കെടുക്കാൻ സർക്കാർ ജീവനക്കാരെ അനുവദിക്കുന്നുണ്ടെന്നും അധ്യാപകനെ പിരിച്ചുവിട്ടത് അംഗീകരിക്കാനാവില്ലെന്നും കോൺഗ്രസ് നേതാവ് കെകെ മിശ്ര പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *