പോപ്പുലർ ഫ്രണ്ട് നേതാവിന് ജയിലിലേക്ക് സിം കാര്‍ഡ് എത്തിച്ചു; അച്ഛനും ഭാര്യക്കും മകനുമെതിരെ കേസ്
വിയ്യൂർ അതീവ സുരക്ഷാ ജയിലിലായിരുന്നു സംഭവം. പോപ്പുലർ ഫ്രണ്ട് നിരോധനത്തിനോട് അനുബന്ധിച്ച് ഇടുക്കി പെരുവന്താനത്ത് നിന്നും അറസ്റ്റിലായ ടി എസ്
തൃശ്ശൂർ: ജയിലിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് നേതാവിന് സിം കാർഡ് എത്തിച്ച അച്ഛനും ഭാര്യക്കും മകനുമെതിരെ കേസ്. ഖുറാനിൽ ഒളിപ്പിച്ചാണ് സിം കടത്താൻ ശ്രമിച്ചത്.
വിയ്യൂർ അതീവ സുരക്ഷാ ജയിലില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പോപ്പുലർ ഫ്രണ്ട് നിരോധനത്തിനോട് അനുബന്ധിച്ച് ഇടുക്കി പെരുവന്താനത്ത് നിന്നും അറസ്റ്റിലായ ടി എസ് സൈനുദ്ദീനാണ് സിം നൽകാൻ ശ്രമിച്ചത്. ഭാര്യ നദീറ, മകൻ മുഹമ്മദ് യാസീൻ, അച്ഛൻ മുഹമ്മദ് നാസർ എന്നിവരാണ് സിം കടത്താൻ ശ്രമിച്ചത്. സൈനുദ്ദീന് നല്‍കാന്‍ കൈമാറിയ ഖുറാനിലായിരുന്നു സിം കാര്‍ഡ് ഒളിപ്പിച്ചിരുന്നത്.
ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ വിയ്യൂർ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് സംഭവത്തില്‍ കേസെടുത്തിരിക്കുന്നത്. സിം അഡ്രസ് പരിശോധനയ്ക്ക് ശേഷം പ്രതികളെ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ മാസം 31നാണ് സിം കൈമാറ്റം നടന്നത്. അടുത്ത ദിവസം തന്നെ പൊലീസ് അന്വേഷണം ആരംഭിച്ചു. സിം കാര്‍ഡ് ആരുടെ പേരിലാണ് എടുത്തത് എന്ന കാര്യമടക്കം പരിശോധിച്ച് വരുകയാണ്.