ഒറ്റയടിക്ക് 720 രൂപ കൂടി, സ്വർണവിലയിൽ വർധന
കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. ഒറ്റ ദിവസം കൊണ്ട് പവന് കൂടിയത് 720 രൂപ.ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 37,600 രൂപയായി. ഗ്രാമിന് 90 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന് 4,700 രൂപ. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,880 രൂപയായി കുറഞ്ഞിരുന്നു. പിന്നാലെയാണ് വീണ്ടും വില കുതിച്ചത്.
ഈ മാസം ഒന്നിന് 37, 280 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ബുധനാഴ്ച 200 രൂപ വര്‍ധിച്ച് 37,480 രൂപയായി. പിന്നീടുള്ള രണ്ട് ദിവസങ്ങളിലായി 600 രൂപയാണ് കുറഞ്ഞത്.