സർവകലാശാലാ വി.സിമാർ രാജിവെയ്ക്കേണ്ടി വരും; കെ. മുരളീധരൻ
ഒൻപത് സർവകലാശാല വി.സിമാരോടും രാജിവയ്ക്കാൻ ഗവർണർ ആവശ്യപ്പെട്ട പശ്ചാത്തലത്തിൽ സർക്കാർ ദുർവാശി വെടിയണമെന്നും വി.സിമാർ രാജിവെയ്ക്കേണ്ടി വരുമെന്നും കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. വിദഗ്ധരായ വിസിമാരെ തെരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റി ഗവർണറുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കണം. ഇതുവരെ തെറ്റായ പ്രവർത്തനമാണ് നടന്നത്. ഇതിന് ഗവർണറും കൂട്ടുനിന്നു. അതിന്റെ ഫലമാണ് ഇപ്പോഴുണ്ടാവുന്നത്. ഇക്കാര്യത്തിൽ ഗവർണർക്കും സർക്കാരിനും ഉത്തരവാദിത്തമുണ്ടെന്നും ആരും നല്ലവരല്ലെന്നും അദ്ദേഹം വ്യക്തമാക്കി.