തോട്ടടയിൽ 142 കിലോ ചന്ദന മുട്ടി പിടികൂടി; രണ്ട് പേർ അറസ്റ്റിൽ
തോട്ടടയിൽ 142 കിലോ ചന്ദന മുട്ടിയുമായി രണ്ട് പേർ പിടിയിൽ. കാസർഗോഡ് സ്വദേശി സിറാൻ പി (24) തൃശൂർ സ്വദേശി മുഹമ്മദ് സുഫൈൽ (24) എന്നിവരാണ് പിടിയിലായത്.
എടക്കാട് പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് ഇന്നോവ കാറിൽ കടത്തുകയായിരുന്ന 142 കിലോ ചന്ദനമുട്ടികൾ കണ്ടെത്തിയത്. ഡോക്ടർ എംബ്ലം പതിച്ച കാറിൽ നിന്നാണ് ചന്ദനം പിടികൂടിയത്.