Friday, January 10, 2025
Kerala

കാസര്‍ഗോഡ് ശാസ്ത്രമേളയ്ക്കിടെ പന്തല്‍ തകര്‍ന്നു; 30 വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്

കാസര്‍ഗോഡ് സ്കൂള്‍ ശാസ്ത്ര മേളയ്ക്കിടെ പന്തല്‍ തകർന്ന് വീണ് അപകടം. മഞ്ചേശ്വരം ബേക്കൂര്‍ ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ററി സ്കൂളിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ മുപ്പത് വിദ്യാർത്ഥികൾക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ രണ്ട് വിദ്യാർത്ഥികളെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി .

മഞ്ചേശ്വരം ഉപജില്ലാ മത്സരത്തിനിടെയാണ് തകര ഷീറ്റുകൊണ്ട് നിര്‍മ്മിച്ച പന്തല്‍ തകര്‍ന്നത്. ഇന്നലെയാണ് ബേക്കൂര്‍ സ്കൂളില്‍ ശാസ്ത്രമേള തുടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *