Wednesday, April 16, 2025
Kerala

മന്തിയല്ല, പേരാണ് കുഴപ്പം; കുഴിമന്തി വിവാദത്തിന് പിന്നാലെ ഖേദപ്രകടനവുമായി വി.കെ ശ്രീരാമന്‍

കുഴിമന്തി വിവാദത്തിന് പിന്നാലെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമന്‍. താന്‍ ഏകാധിപതിയാകുന്നത് നടക്കാത്ത കാര്യമാണെന്ന തരത്തില്‍ ആ പ്രസ്താവനയെ ആരും കണക്കിലെടുത്തില്ല. കുഴിമന്തി താന്‍ കഴിച്ചിട്ടുണ്ടെന്നും മന്തിയോട് വിരോധമില്ലെന്നും പേരിനോട് മാത്രമാണ് വിരോധമെന്നും വി കെ ശ്രീരാമന്‍ കുറിപ്പില്‍ പറയുന്നു.

ഇഷ്ടാനിഷ്ടങ്ങള്‍ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം എന്ന ജനാധിപത്യത്തിലാണ് താന്‍ വിശ്വസിക്കുന്നത്. എന്റെ അനിഷ്ടം ചിലരെ ക്ഷുഭിതരാക്കാനും ചിലരെ ദു:ഖിപ്പിക്കാനും ഇടവന്നു. ഞാനാണ് അതിനൊക്കെ കാരണമായതെന്നത് എന്നെ സങ്കടപ്പെടുത്തുന്നുവെന്നും ഖേദം അറിയിക്കുന്നുവെന്നും ശ്രീരാമന്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *