തൊടുപുഴയിൽ എം.ഡി.എം.എയും കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ
തൊടുപുഴ അരിക്കുഴയിൽ എം.ഡി.എം.എയും കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ. 17 ഗ്രാം എം.ഡി.എം.എയും 34 ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. അരിക്കുഴ സ്വദേശികളായ അമൽ ബാബു, നകുൽ ബേബി, വെങ്ങല്ലൂർ സ്വദേശി അനു എന്നിവരാണ് പിടിയിലായത്.
കാറിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. യോദ്ധാവ് എന്ന പദ്ധതിയുടെ ഭാഗമായി നടത്തിയ തിരച്ചിലാണ് ഇവർ പിടിയിലാകുന്നത്.