Thursday, January 23, 2025
Kerala

പിഎഫ്‌ഐ നിരോധന ഉത്തരവ് നടപ്പാക്കാന്‍ പൊലീസ്; സംസ്ഥാന കമ്മിറ്റി ഓഫീസും സീല്‍ ചെയ്തു

കോഴിക്കോട് ചക്കുംകടവിലെ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ഓഫീസ് പൊലീസ് സീല്‍ ചെയ്തു. ചക്കുംകടവില്‍ വാടകവീട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന പിഎഫ്‌ഐ ഓഫീസ് ആണ് സീല്‍ ചെയ്തത്. പന്നിയങ്കര പൊലീസ് എത്തി നോട്ടീസ് പതിപ്പിച്ചാണ് കെട്ടിടം സീല്‍ ചെയ്തത്. ഫാറൂഖ് എസിപിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. നിരോധനത്തിന് പിന്നാലെ പിഎഫ്‌ഐയുടെ സംസ്ഥാനത്തെ ഓഫീസുകള്‍ പൊലീസ് പൂട്ടുന്നതിന്റെ ഭാഗമായാണ് കോഴിക്കോട്ടെയും നടപടി.

കാസര്‍ഗോഡ് പെരുമ്പളയിലെയും പോപ്പുലര്‍ ഫ്രണ്ട് ജില്ലാ കമ്മിറ്റി ഓഫീസ് അടച്ചുപൂട്ടി സീല്‍ ചെയ്തു. റവന്യൂ ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും സാന്നിധ്യത്തില്‍ എന്‍.ഐ.എ സംഘമാണ് ഓഫീസ് സീല്‍ ചെയ്തത്. സ്ഥലത്ത് നിരോധിത സംഘടനയിലെ പ്രവര്‍ത്തകരുടെ സാന്നിധ്യം ഉണ്ടായില്ലെങ്കില്‍ പോലും കാസര്‍ഗോഡ് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘത്തെ വിന്യസിച്ചിരുന്നു.

പോപ്പുലര്‍ ഫ്രണ്ടിന്റെ പന്തളത്തും, പറക്കോടും ഉള്ള ഓഫീസുകളും ഇന്ന് എന്‍ഐഎ സംഘം പൂട്ടി സീല്‍ ചെയ്തു. യു എ പി എ നിയമത്തിലെ ഇരുപത്തിയഞ്ചാം വകുപ്പ് അനുസരിച്ചാണ് എന്‍ ഐ എ ഓഫീസുകള്‍ പൂട്ടി സീല്‍ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *