പിഎഫ്‌ഐ ഹര്‍ത്താലില്‍ കോട്ടയത്ത് വ്യാപക അക്രമം: ലോട്ടറി കട അടിച്ചുതകര്‍ത്തു
പോപ്പുലര്‍ ഫ്രണ്ട് പ്ര്ഖ്യാപിച്ച ഹര്‍ത്താലില്‍ കോട്ടയം ജില്ലയില്‍ വ്യാപക അക്രമം. ഈരാറ്റുപേട്ടയില്‍ വാഹനങ്ങള്‍ തടഞ്ഞ് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ അനുകൂലികള്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. അഞ്ച് പിഎഫ് ഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സംക്രാന്തിയില്‍ സമരാനുകൂലികള്‍ ലോട്ടറി കട അടിച്ചു തകര്‍ത്തു. കോടിമതയില്‍ ലോറിക്ക് നേരെ കല്ലേറുണ്ടായി.
100 ഓളം പേരെ കരുതല്‍ തടവിലാക്കി ഈരാറ്റുപേട്ട പാലാ പൊലീസ് സ്റ്റേഷനുകളിലേക്ക് മാറ്റിയിട്ടുണ്ട്.
കോട്ടയത്ത് കുറിച്ചി ഔട്ട് പോസ്റ്റിലും സമീപ പ്രദേശങ്ങളിലും എം സി റോഡില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരേയും വ്യാപക കല്ലേറുണ്ടായി. കുറിച്ചി ഔട്ട് പോസ്റ്റ്, മന്ദിരം കവല, കാലായിപ്പടി എന്നിവിടങ്ങളില്‍ കല്ലേറില്‍ നിരവധി ബസുകളുടെ ചില്ലുകള്‍ തകര്‍ന്നു. അയ്മനം, കാരാപ്പുഴ എന്നിവിടങ്ങളിലും ബസിന് നേരേ കല്ലേറുണ്ടായി.