Thursday, January 9, 2025
Kerala

കെഎസ്ആര്‍ടിസി : ‘സമരം ചെയ്യുന്നവർക്ക് ശമ്പളമില്ല,പണിമുടക്കിയവർ തിരിച്ചു വരുമ്പോൾ ജോലി കാണില്ല’ ഗതാഗതമന്ത്രി

തിരുവനന്തപുരം:സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കാനുള്ള തീരുമാനത്തിനെതിരെ കെഎസ്ആര്‍ടിസിയിലെ ഐ എന്‍ ടിയുസി ആഭിമുഖ്യത്തിലുള്ള ടിഡിഎഫ് പ്രഖ്യാപിച്ച സമരത്തിനെതിരെ ഗതാഗത മന്ത്രി ആന്‍റണി രാജു രംഗത്ത്.ഇത് രാഷ്ട്രീയ പ്രേരിതമാണ്.8 മണിക്കൂർ ഡ്യൂട്ടിയെ സംബന്ധിച്ച് ചിലർ തെറ്റിദ്ധാരണ പരത്തുന്നു.യൂണിയൻ നേതാവിന്‍റെ  സമ്മർദ്ദത്തിന് വഴങ്ങി ആരെങ്കിലും സമരം നടത്തിയാൽ അവരെ സഹായിക്കാൻ യൂണിയന് കഴിയില്ല.മാനേജ്മെന്റ് പ്രഖ്യാപിച്ച ഡയസ്നോൺ സർക്കാർ മുമ്പും അംഗീകരിച്ചിട്ടുണ്ട്.സമ്മർദ്ദത്തിന് സർക്കാർ വഴങ്ങില്ല.

 അഞ്ചാം തിയതിക്കുള്ളിൽ ശമ്പളം നൽകാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതാണ്.സമരം ചെയ്യുന്നവർക്ക് ശമ്പളമില്ല.തിരിച്ചു വരുമ്പോൾ ജോലി പോലും ഉണ്ടാകില്ല.ഡ്യൂട്ടി തടഞ്ഞാൽ ക്രിമിനൽ കേസ് എടുക്കും..യൂണിയൻ നേതാവിന്‍റെ  സമ്മർദ്ദത്തിന് വഴങ്ങി ആരെങ്കിലും സമരം നടത്തിയാൽ അവരെ സഹായിക്കാൻ യൂണിയന് കഴിയില്ല.മാനേജ്മെന്‍റ്  പ്രഖ്യാപിച്ച ഡയസനോൺ സർക്കാർ മുമ്പും അംഗീകരിച്ചിട്ടുണ്ട്.സമ്മർദ്ദത്തിന് സർക്കാർ വഴങ്ങില്ല..ഈ വ്യവസായത്തെ തകർക്കാൻ ശ്രമിക്കുകയാണെന്നും ആന്‍റണി രാജു കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *