ഓണാഘോഷ പരിപാടിയിൽ ക്ഷണിച്ചില്ല’, സർക്കാരിന്റെ ലഹരിവിരുദ്ധ കാമ്പയിനിൽ പങ്കെടുക്കില്ലെന്ന് ഗവർണർ
സർക്കാരിന്റെ ലഹരിവിരുദ്ധ കാമ്പയിനിൽ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മന്ത്രി എം ബി രാജേഷും ചീഫ് സെക്രട്ടറിയും നേരിട്ടെത്തിയാണ് ക്ഷണിച്ചത്. ഇന്ന് വൈകിട്ട് 3.30ക്കാണ് മന്ത്രി എം ബി രാജേഷും ചീഫ് സെക്രട്ടറിയും രാജ്ഭവനിലേത്തി ഗവർണറെ സന്ദർശിച്ചത്.
സർക്കാരിന്റെ ഓണാഘോഷ പരിപാടിയിൽ തന്നെ ക്ഷണിച്ചിരുന്നില്ല. പക്ഷെ തന്നെ ക്ഷണിച്ചിട്ടും വരാതിരുന്നതാണെന്ന വ്യാജ പ്രചാരണം നടത്തി. മലയാളികളുടെ വൈകാരിക ഉത്‌സവമാണ് ഓണം അവിടെ നിന്നും തന്നെ മാറ്റിനിർത്തിയത്തിൽ കടുത്ത പ്രതിഷേധം ഉണ്ടെന്ന് മന്ത്രി എം ബി രാജേഷിനെയും ചീഫ് സെക്രട്ടറിയേയും ഗവർണർ അറിയിച്ചു.