വെള്ളാണിക്കൽപ്പാറയിലെ സദാചാര ഗുണ്ടായിസത്തിൽ കർശന നടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ
വെള്ളാണിക്കൽപ്പാറയിലെ സദാചാര ഗുണ്ടായിസത്തിൽ പ്രതികരണവുമായി ഡി.വൈ.എഫ്.ഐ രംഗത്ത്. കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു. കുട്ടികളെ അന്യായമായി തടഞ്ഞുവയ്ക്കുകയും സംഘം ചേർന്ന് അക്രമിക്കുകയുമാണ് ചെയ്തത്. വെള്ളാണിക്കൽ പാറയിലെത്തുന്ന സഞ്ചാരികൾക്കായി അധികൃതർ സുരക്ഷ ഉറപ്പ് വരുത്തണം. സദാചാര ഗുണ്ടായിസത്തിനെതിരെ വിപുലമായ പ്രതിരോധമുയർത്തുമെന്നുമെന്നും ഡി.വൈ.എഫ്.ഐ വ്യക്തമാക്കി.