ഗവർണർക്ക് നേരെയുണ്ടായ കയ്യേറ്റം; മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് കെ സുരേന്ദ്രൻ
ഗവർണർക്ക് നേരെയുണ്ടായ കയ്യേറ്റത്തിൽ മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വിഷയത്തെ പറ്റി സർക്കാരിനോട് വ്യക്തമാക്കിയിട്ടും ഇതുവരെയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കേസ് വേണ്ടെന്നുവച്ചത് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ്. ഗവർണർക്ക് ലഭിക്കാത്ത നീതി സാധാരണ ജനങ്ങൾക്കും ലഭിക്കില്ലെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.