മുഖ്യമന്ത്രി കൊടുത്ത കത്തല്ലേ, പ്രേമലേഖനം അല്ലാലോ’ ആവശ്യമില്ലാത്ത പദവിയാണ് ഗവർണർ പദവിയെന്ന് കാനം രാജേന്ദ്രൻ
കാനം രാജേന്ദ്രൻ. ബ്രിട്ടീഷുകാരുടെ കാലത്തെ സംവിധാനം. ഇപ്പോൾ ഈ പദവിയുടെ ആവശ്യമുണ്ടോയെന്ന് ചിന്തിക്കണം. സിപിഐ മലപ്പുറം ജില്ലാ സമ്മേളന വേദിയിലായിരുന്നു കാനത്തിന്‍റെ വിമര്‍ശനം
ഗവർണറുടെ ഇടപെടൽ ജനാധിപത്യത്തിന് അപമാനം. പുതിയ വിവാദം ഉണ്ടാക്കാൻ ശ്രമിക്കുന്നു. കത്ത് പുറത്ത് വിടും എന്ന് പറഞ്ഞാണ് ഭീഷണി. മുഖ്യമന്ത്രി കൊടുത്ത കത്തല്ലേ, പ്രേമലേഖനം അല്ലാലോയെന്നും കാനം ചോദിച്ചു. നിയമസഭ പാസാക്കിയ നിയമം അംഗീകരിക്കാതെ ഗവർണർ ബുദ്ധിമുട്ടിക്കുന്നു.കൊറേ കാലമായി ഇത് സഹിക്കുന്നു.