പൊട്ടിവീണ വൈദ്യുത കമ്പിയില്‍നിന്ന് ഷോക്കേറ്റ് അമ്മയും മകനും മരിച്ചു
കാസര്‍ഗോഡ്: പൊട്ടിവീണ വൈദ്യുത കമ്പിയില്‍നിന്നും ഷോക്കേറ്റ് അമ്മയും മകനും മരിച്ചു. കാസര്‍ഗോഡ് മീഞ്ചന്തയിലാണ് സംഭവം. കോളിയൂര്‍ സ്വദേശിനി വിജയ(32), മകന്‍ ആശ്രയ് (ആറ്) എന്നിവരാണ് മരിച്ചത്. വീടിന് മുന്നില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ തട്ടിയാണ് ആശ്രയിന് ഷോക്കേറ്റത്. ആശ്രയിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വിജയയും ഷോക്കേറ്റ് മരണപ്പെടുകയായിരുന്നു.