തൃശ്ശൂരിൽ ജ്വല്ലറിയിൽ വൻ കവർച്ച; മൂന്നര കിലോ സ്വർണം മോഷ്ടിച്ചു
തൃശ്ശൂർ കയ്പമംഗലം മൂന്നുപീടികയിലെ ജ്വല്ലറിയിൽ വൻ കവർച്ച. തെക്ക് ഭാഗത്ത് പ്രവർത്തിക്കുന്ന ഗോൾഡ് ഹാർട്ട് ജ്വല്ലറിയിലാണ് കവർച്ച നടന്നത്. മൂന്നരക്കിലോ സ്വർണമാണ് മോഷണം പോയത്.
ദേശീയപാതയോട് ചേർന്ന് പ്രവർത്തിക്കുന്ന ജ്വല്ലറിയുടെ ഒരുഭാഗം കാട് പിടിച്ചു കിടക്കുന്ന അവസ്ഥയിലാണ്. ഈ ഭാഗത്ത് കൂടിയെത്തിയ മോഷ്ടക്കാൾ ഭിത്തി തുരന്നാണ് ജ്വല്ലറിക്കകത്ത് കയറിയത്. രണ്ടടിയോളം വലുപ്പത്തിലാണ് ഭിത്തി തുരന്നത്.
ഇന്ന് രാവിലെ ജ്വല്ലറി തുറക്കാനെത്തിയ ഉടമ സലീമാണ് മോഷണവിവരം ആദ്യമറിഞ്ഞത്. തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി മോഷ്ടാക്കൾ ജ്വല്ലറിക്കുള്ളിൽ മുളക് പൊടി വിതറിയിട്ടുണ്ട്.