കൽക്കരി അഴിമതിക്കേസ്; ബംഗാൾ നിയമമന്ത്രിയുടെ വസതിയിൽ സിബിഐ റെയ്ഡ്
കൽക്കരി അഴിമതിക്കേസിൽ പശ്ചിമ ബംഗാൾ മന്ത്രി മൊളോയ് ഘട്ടക്കിന്റെ വസതിയിൽ സിബിഐ റെയ്ഡ്. പശ്ചിമ ബർധമാൻ ജില്ലയിലെ അസൻസോളിലെ ഘട്ടക്കിന്റെ മൂന്ന് വീടുകളിലും, കൊൽക്കത്തയിലെ ലേക്ക് ഗാർഡൻസ് ഏരിയയിലുമാണ് പരിശോധന. കേന്ദ്ര അന്വേഷണ ഏജൻസികളെ സർക്കാർ ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണം തുടരുന്നതിനിടെയാണ് റെയ്ഡ്.
തട്ടിപ്പുമായി ബന്ധപ്പെട്ട് കൊൽക്കത്തയിലെ നാല് സ്ഥലങ്ങളിൽ സിബിഐ പരിശോധന നടത്തി. കേന്ദ്ര അർദ്ധസൈനികരുടെ ഒരു വലിയ സംഘത്തിന്റെ സഹായത്തോടെയാണ് ഏജൻസി തെരച്ചിൽ നടത്തുന്നത്. വനിതാ ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു. കേസുമായി ബന്ധപ്പെട്ട് നേരത്തെ അസൻസോൾ ഉത്തർ എംഎൽഎയായ ഘട്ടകിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു.