സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ കല്ലേറ്; പിന്നില്‍ ബിജെപിയെന്ന് ആരോപണം
സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ കല്ലേറ്. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് കാട്ടായിക്കോണം ശ്രീധരന്‍ മന്ദിരത്തിന് നേരെ ആക്രമണമുണ്ടായത്. ജില്ലാ സെക്രട്ടറിയുടെ കാറിന് നേരെ കല്ലേറുണ്ടായി. മൂന്ന് ബൈക്കുകളിലായി എത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
ബോധപൂര്‍വ്വമായ ആക്രമണമുണ്ടാക്കാന്‍ ആസൂത്രിതമായ ശ്രമമാണുണ്ടായതെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ആരോപിച്ചു.
‘വഞ്ചിയൂര്‍ സംഭവമുണ്ടായപ്പോള്‍ അതില്‍ നിന്ന് ആളുകളുടെ ശ്രദ്ധ തിരിക്കാനവര്‍ പറഞ്ഞത് ഞങ്ങള്‍ ബിജെപിയുടെ ഓഫീസ് ആക്രമിച്ചെന്നാണ്. അങ്ങനെയൊരു സംഭവമുണ്ടായോ എന്ന് പോലും അറിയില്ല.