ക്വാറി ഉടമകളിൽ നിന്ന് പണം വാങ്ങിയെന്ന് ആരോപണം; സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ പാർട്ടി അന്വേഷണം
തിരുവനന്തപുരം: ക്വാറി ഉടമകളിൽ നിന്നും പണം വാങ്ങിയെന്ന പരാതിയിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ പാർട്ടി അന്വേഷണം. തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമായ മടവൂർ അനിലിനെതിരെയാണ് അന്വേഷണം. പരാതി അന്വേഷിക്കാൻ മൂന്നംഗ കമ്മീഷനെ നിയോഗിച്ചു.
വി. ജോയ്, ബി.പി മുരളി, ആർ. രാമു എന്നിവരടങ്ങുന്ന കമ്മീഷനാണ് അന്വേഷിക്കുക. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. വിഴിഞ്ഞത്ത് പാറ ഇറക്കുന്ന കരാറുകാരനാണ് കിളിമാനൂർ ഏരിയാ കമ്മിറ്റിക്ക് പരാതി നൽകിയത്.