Thursday, January 23, 2025
World

ഐഎസിന്റെ ചാവേർ ബോംബർ റഷ്യയിൽ പിടിയിൽ

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയുടെ ചാവേർ ബോംബർ റഷ്യയിൽ പിടിയിൽ. ഇന്ത്യയിലെ പ്രമുഖ നേതാക്കൾക്കെതിരെ ഭീകരാക്രമണം നടത്താൻ ഇയാൾ പദ്ധതിയിട്ടിരുന്നതായി ഫെഡറൽ സെക്യൂരിറ്റി സർവീസ് അറിയിച്ചു.

ഭീകരനെ ഐഎസ് നേതാക്കളിലൊരാളാണ് തുർക്കിയിലെ ചാവേറായി റിക്രൂട്ട് ചെയ്തതെന്ന് റഷ്യയുടെ ഫെഡറൽ സെക്യൂരിറ്റി സർവീസ് പ്രസ്താവനയിൽ പറഞ്ഞു. പ്രവാചക നിന്ദയ്ക്കു തിരിച്ചടി നൽകാനായാണ് ഇന്ത്യയിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടതെന്ന് ഭീകരൻ സമ്മതിച്ചതായി റഷ്യ അറിയിച്ചു. മദ്ധ്യ ഏഷ്യൻ രാജ്യത്തുനിന്നുള്ള ഭീകരനാണ് പിടിയിലായത്.

ഐസിസിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിട്ടുള്ള കേന്ദ്ര സർക്കാർ അവരുടെ നീക്കങ്ങളെ നിയമവിരുദ്ധ പ്രവർത്തന നിയമത്തിന്റെ ആദ്യ ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്‌ഫോടനം നടത്താൻ പദ്ധതിയിട്ടിരുന്ന ഐഎസിൽ പെട്ട ഒരു ഭീകരനെ ദിവസങ്ങൾക്ക് മുമ്പ് അസംഗഢിൽ നിന്ന് യുപി എടിഎസ് അറസ്റ്റ് ചെയ്തിരുന്നു എന്നത് ശ്രദ്ധേയമാണ്.

Leave a Reply

Your email address will not be published. Required fields are marked *