ഇന്ത്യയിൽ ഭീകരാക്രമണം നടത്താൻ ലക്ഷ്യം വച്ച ഐ.എസ്.ഐസ് ചാവേറിനെ അറസ്റ്റ് ചെയ്തതായി റഷ്യയുടെ വെളിപ്പെടുത്തൽ. റഷ്യൻ ഏജൻസിയായ എഫ്.എസ്.ബിയാണ് ഭീകരവാദിയെ പിടികൂടിയത്.
റഷ്യൻ വാർത്താ ഏജൻസി സ്പുട്നിക്ക് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇന്ത്യയിലെ ഉന്നത നേതാവിനെതിരെ ചാവേർ ആക്രമണം നടത്താനായിരുന്നു പദ്ധതി.